Sunday, March 31, 2019

"ചരക്കുവൽക്കരിക്കപ്പെടുന്ന ജനാധിപത്യം" - സി ബി വേണുഗോപാല്‍


അമേരിക്കൻ ഫിലോസഫർ മൈക്കൽ സാൻഡൽ രചിച്ച ഗ്രന്ഥമാണ് "What Money Can't Buy: the Moral Limits of Markets." കമ്പോള സമ്പദ് വ്യവസ്ഥയുടെ അധാർമ്മികതയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രന്ഥമാണത്. കമ്പോള വ്യവസ്ഥയുടെ അധാർമ്മികതയെ തുറന്നു കാണിക്കുന്ന നിരവധി ഉദാഹരണങ്ങൾ സാൻഡൽ ആ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അതിൽ ഒന്ന്, അമേരിക്കൻ കോൺഗ്രസിലെ സെനറ്റർമാരെ കോർപറേറ്റുകൾ സ്വാധീനിക്കുന്നതിനെക്കുറിച്ചാണ്. കോർപറേറ്റുകൾക്കനുകൂലമായി പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിനോ നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തുന്നതിനോ അവർ അമേരിക്കൻ കോൺഗ്രസിലെ സെനറ്റർമാരെ സ്വാധീനിക്കുന്നത് വലിയ തോതിൽ പണം ഒഴുക്കിയിട്ടാണ്. നിയമത്തെക്കുറിച്ചുള്ള പബ്ളിക് ഹിയറിംഗിൽ പോലും പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തി കോർപറേറ്റുകൾ തങ്ങൾക്കനുകൂലമായി ജനാഭിപ്രായം സൃഷ്ടിക്കാറുണ്ടെന്ന് സാൻഡൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരാണ് കോർപറേറ്റുകളിൽ നിന്ന് കൂടുതൽ സംഭാവന സ്വീകരിക്കുന്നത് എന്നത് പ്രധാന ഘടകമാണെന്നത് നമുക്കറിയാമല്ലോ. ഇതു വരെയുള്ളതിൽ ഏറ്റവും കൂടുതൽ സംഭാവന പിരിച്ചത് ഒബാമയായിരുന്നത്രെ. ട്രംപാണെങ്കിൽ സ്വയം ഒരു കോർപറേറ്റാണ്. റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, ടെലിവിഷൻ തുടങ്ങി വലിയ സ്ഥാപനങ്ങളുടെ ഉടമയായ ഒരു വലിയ ശതകോടീശ്വരനാണദ്ദേഹം.
ഇത്രയും പറയാൻ കാരണം അമേരിക്ക പോലെയാവുകയാണോ ഇന്ത്യ എന്ന സംശയത്തിലാണ്. കോർപറേറ്റുകളിൽ നിന്ന് ഈടാക്കുന്ന സംഭാവനയുടെ ബലത്തിൽ തിരഞ്ഞെടുപ്പ് ജയിക്കുകയും ഭരണമപ്പാടെ കോർപറേറ്റുകൾക്കു വേണ്ടിയാവുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ രാജ്യവും മാറുകയാണോ?
ഇലക്ടോറൽ ബോണ്ട് ആണ് പ്രശ്നം. 2017ൽ കേന്ദ്ര സർക്കാർ ഒരു നിയമം പാസ്സാക്കി. അത് തിരഞ്ഞെടുപ്പ് ബോണ്ടുകളെ സംബന്ധിച്ച നിയമമാണ്. Finance Act 2017, റിസർവ് ബാങ്ക് നിയമം 1934, ജനപ്രാതിനിധ്യ നിയമം 1951, ഇൻകം ടാക്സ് ആക്റ്റ് 1961, കമ്പനി നിയമം 2013 എന്നീ നിയമങ്ങളിലാണ് ഭേദഗതികൾ വരുത്തിയത്. രാജ്യസഭ എന്ന കടമ്പ മറികടക്കാൻ വേണ്ടി ഈ ഭേദഗതികളൊക്കെ Money Bill ആയിട്ടാണ് പാർലമെന്റിൽ അവതരിപ്പിച്ചത്.
രാജ്യത്തെ സമ്മതിദായകരുടെ 1% വരുന്നവരുടെ വോട്ട് ലഭിക്കുന്ന ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ഇലക്ടറൽ ബോണ്ട് മുഖേന സംഭാവന സ്വീകരിക്കാൻ അവകാശം നൽകുന്ന നിയമമാണ് നടപ്പിലായത്. ഒരു വ്യക്തിക്കോ, കോർപറേറ്റ് സ്ഥാപനത്തിനോ വിദേശ സ്ഥാപനത്തിനോ, ഇന്ത്യയിലെ 1% വോട്ട് ലഭിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് എത്ര തുക വേണമെങ്കിലും സംഭാവന നൽകാം എന്ന് ചുരുക്കം. സംഭാവന നൽകുന്ന കോർപറേറ്റിന്റെ പേര് വെളിപ്പെടുത്തില്ല. സംഭാവനകൾ 1000, 10000, 1 ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെയുള്ള ബോണ്ടായി നൽകാം. ബോണ്ട് നൽകുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത് SBlയെ ആണ്. ജനുവരി, ഏപ്രിൽ, ജൂൺ, സെപ്റ്റംബർ എന്നീ മാസങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന 10 ദിവസങ്ങളിൽ ബോണ്ട് വാങ്ങാം. ആ ദിവസങ്ങളിൽ കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ബാങ്കിൽ പണം നിക്ഷേപിക്കുന്നത് പാർട്ടിയുടെ അക്കൗണ്ടിലേക്ക് മാറ്റും.ബോണ്ട് നൽകുന്നതും വാങ്ങുന്നതും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 2018 മാർച്ച് വരെ 222 കോടി രൂപയുടെ ബോണ്ടാണ് നൽകപ്പെട്ടിട്ടുള്ളത്. അതിൽ 94.5 % തുകയും, അതായത് 210 കോടി രൂപ, ബി ജെ പി ക്കാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന് 4%. 2018 മാർച്ച് മുതൽ ഒക്ടോബർ വരെ 600 കോടി രൂപയുടെ ബോണ്ട് നൽകപ്പെട്ടിട്ടുണ്ട് എന്നാണ് വാർത്ത. അതിൽ ആർക്കൊക്കെ എത്രയൊക്കെ കിട്ടി എന്ന കണക്ക് പുറത്തു വന്നിട്ടില്ല. ഈ വർഷം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ബോണ്ട് വാങ്ങാമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എത്ര ആയിരം കോടിയാണ് മറിയാൻ പോകുന്നതെന്ന് പറയാൻ പറ്റില്ല.
ഇലക്ടറൽ ബോണ്ടുകളെ എതിർത്തത് ഇടതുപക്ഷം മാത്രമാണ്. പ്രത്യേകിച്ചും സി പി ഐ എം. ഇലക്ടറൽ ബോണ്ടുകൾക്കെതിരായി സി പി എം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇന്നലെ സുപ്രീം കോടതിയിൽ അതിന്റെ ഹിയറിംഗ് ഉണ്ടായിരുന്നു. ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ ഗുരുതരമായ പ്രശ്നങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ വിദേശ കോർപറേറ്റുകൾക്ക് ഇടപെടാനുള്ള സാദ്ധ്യത ഒരുക്കുന്നതാണ് ബോണ്ട് നിയമം എന്നാണ് കമ്മീഷന്റെ വാദം. ഒട്ടും സുതാര്യമല്ലാത്ത രീതിയിൽ പണം നൽകുകയും അത് തിരഞ്ഞെടുപ്പിനുപയോഗിക്കുകയും ചെയ്യുന്നതോടെ തിരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. കോർപറേറ്റുകൾക്ക് നൽകാവുന്ന സംഭാവന ലാഭത്തിന്റെ 7.5% ആയി നിജപ്പെടുത്തിയിരുന്നു. ആ പരിധി മോദി സർക്കാർ നീക്കി. ഇപ്പോൾ എത്ര വേണമെങ്കിലും പാർട്ടികൾക്ക് സംഭാവനയായി നൽകാം. കൂടുതൽ സംഭാവന നൽകുന്നതനുസരിച്ച് ഭരണസംവിധാനത്തിൽ സ്വാധീനം വർദ്ധിക്കും. ചുരുക്കത്തിൽ ജനാധിപത്യത്തെ കോർപറേറ്റുകൾ വിലക്കെടുത്തിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും വലിയ മാറ്റങ്ങൾ വരുത്താൻ പാകത്തിലുള്ള നിയമ നിർമ്മാണമാണ് ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ടത്.
കോർപറേറ്റുകളുടെ പണം വാങ്ങി തിരഞ്ഞെടുപ്പ് ജയിച്ച ശേഷം അവർക്കു വേണ്ടി ഭരണം നടത്തുന്ന വ്യവസ്ഥയിലേക്ക് ഇന്ത്യ നീങ്ങുകയാണ്. നവ ലിബറൽ നയങ്ങൾ നടപ്പാക്കിത്തുടങ്ങിയതോടെ കോർപറേറ്റ് ഭരണമാണ് നടക്കുന്നതെങ്കിലും ഇപ്പോൾ ഒരു മറയുമില്ലാതെ അവർക്കു വേണ്ടി തന്നെയാണ് ഭരണം എന്ന് പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. അഴിമതിക്ക് നിയമസാധുത നൽകുകയാണ് ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്? പൂർണ്ണമായും കോർപറേറ്റുകളുടെ കൈകളിലേക്കോ?

രാഹുലിന്റെ വയനാടു് മത്സരം - കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയ ധ്രൂവീകരണ ശ്രമം - സി ബി വേണുഗോപാല്‍

തിരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. യുദ്ധത്തിൽ ശത്രു ഒന്നേയുള്ളു. പക്ഷെ കോൺഗ്രസ് രണ്ട് ശത്രുക്കളെ പ്രഖ്യാപിച്ചിരിക്കുന്നു. ഒരേ സമയം രണ്ടു പേരോട് യുദ്ധം ചെയ്യാൻ കഴിയില്ല. അതു കൊണ്ടു തന്നെ യുദ്ധം തോൽക്കും. വടക്കേ ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് വയനാട് ഉപയോഗിച്ച് ബി ജെ പി ശ്രമം തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിന്റെ പ്രസ്താവന നോക്കൂ: Rahul is a poll time Hindu. In Wayanad the Hindu population is only 49%.

എന്താണിതിന്റെ അർത്ഥം? വടക്കേ ഇന്ത്യയിൽ .ഇതുണ്ടാക്കുന്ന വർഗീയ ധ്രുവീകരണം എത്ര ഭീകരമായിരിക്കും? ഇനിയുള്ള നാളുകളിൽ ഇത് കൂടുതൽ തീവ്രമാകാൻ പോവുകയാണ്. എന്ത് മറുപടിയാണ് ഇതിന് കോൺഗ്രസ് നൽകുക? ബൂർഷ്വാസിയുടെ ശത്രു എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകാരാണ്. ഫാസിസമല്ല. ഫാസിസത്തെ വളർത്തുന്നത് ബൂർഷ്വാസിയാണല്ലോ. അതു കൊണ്ട് സംഘപരിവാർ ഫാസിസത്തെ വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ് എതിർക്കും എന്നു കരുതുന്നത് മൗഢ്യമായിരിക്കും.

സംഘപരിവാർ സിപിഎമ്മുകാരെ കൊല ചെയ്യുമ്പോൾ ഗ്യാലറിയിലിരുന്ന് കളി കാണുന്ന രസത്തോടെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ കോൺഗ്രസിൽ നിന്ന്, അവരുടെ  ഈ വർഗ്ഗ സ്വഭാവം നമുക്കറിയാം. 2019 ജനുവരി 30 ന് സംഘപരിവാറുകാർ ഗാന്ധിജിയെ വീണ്ടും വധിച്ചപ്പോൾ നിശ്ശബ്ദത പാലിച്ച കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അവരെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് സീറ്റിന്റെ കണക്ക് മാത്രമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ജീവിത പ്രശ്നങ്ങളും ഭരണഘടനയും വർഗീയതയും ജനാധിപത്യവും ഒന്നും അവർക്ക് പ്രശ്നമല്ല. സൗകര്യപൂർവം ഹിന്ദുവിന്റെയും കൃസ്ത്യാനിയുടെയും മുസൽമാന്റെയും വേഷം അണിയുന്നവരാണവർ. പാഷാണം വർക്കിയെ ഓർമ്മയില്ലേ?

ഇതിൽ ഒരു തത്വദീക്ഷയുടെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നമില്ല. സീറ്റ് മാത്രമേയുള്ളു. സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടല്ലോ. പ്രധാന മന്ത്രി എന്ന സ്വപ്നം അത്ര മോശമൊന്നുമല്ലല്ലോ.

Saturday, March 30, 2019

മുന്നണികളുടെ നയപരിപാടികള്‍ - താരതമ്യം






വിഷയം ഇടതു് പക്ഷം കോണ്‍ഗ്രസ് ബിജെപി
പൊതുമേഖല ശക്തിപ്പെടുത്തണം, ഓഹരി വില്പന പാടില്ല ഓഹരി വില്പന തുടങ്ങി പൊതുമേഖല വിറ്റു തുലയ്ക്കുന്നു
വിദേശ നിക്ഷേപം സാങ്കേതിക സഹകരണം ആവശ്യമുള്ള മേഖലകളില്‍ മാത്രം എല്ലാ മേഖലകളിലും ആരംഭിച്ചു എല്ലാ മേഖലകളിലും വര്‍ദ്ധിപ്പിച്ചു
അമേരിക്കന്‍ വിധേയത്വം പാടില്ല ആണവ കരാറിലൂടെ തുടങ്ങിവെച്ചു സൈനിക കരാറുകള്‍ വരെയെത്തി
സ്വതന്ത്ര വ്യാപാര കരാറുകള്‍ പാടില്ല തുടങ്ങി വെച്ചു വ്യാപിപ്പിച്ചു
ജിഎസ് ടി സംസ്ഥാനങ്ങളുടെ താല്പര്യം കേന്ദ്രത്തിന്റെ താല്പര്യം കുത്തകകളുടെ താല്പര്യം
നോട്ടു് പിന്‍വലിക്കല്‍ എതിര്‍ത്തു എതിര്‍ത്തു നടപ്പാക്കി
ബാബറി മസ്ജിദ് രമ്യമായ പരിഹാരം വര്‍ഗ്ഗിയതയ്ക്കു് കൂട്ടു് വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നു
വിദ്യാഭ്യാസ നയം പുരോഗമന ബദല്‍ മുതലാളിത്ത താല്പര്യം വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നു
ആരോഗ്യ നയം ജനകീയ ബദല്‍ മുതലാളിത്ത താല്പര്യം മുതലാളിത്ത താല്പര്യം
തൊഴില്‍ നയം തൊഴിലാളികള്‍ക്കു് ജനാധിപത്യാവകാശം കുത്തകകള്‍ക്കു് അനുകൂലം കുത്തകകള്‍ക്കു് അനുകൂലം
മുന്‍ഗണന ജനകീയ ജനാധിപത്യത്തിലൂടെ ജന ജീവിതം മെച്ചപ്പെടുത്തുക ജനാധിപത്യം പറഞ്ഞു് കുത്തക വളര്‍ത്തുക വര്‍ഗ്ഗീയ വിഭജനം സൃഷ്ടിച്ചു് കുത്തക വളര്‍ത്തുക

ഇനി പറയൂ ആര്‍ക്കാണു് ജനങ്ങള്‍ വോട്ടു് ചെയ്യേണ്ടതു് ?

30 Mar 2019, 15:34 (19 hours ago)

കോണ്‍ഗ്രസുകാരന്‍ ജയിച്ചാല്‍ ബിജെപിയുടെ കൂടെ പോകാം

ജയിച്ചു് പോയാലും കോണ്‍ഗ്രസുകാര്‍ ബിജെപിയ്ക്കൊപ്പം പോകുന്ന അവസ്ഥയാണിന്നുള്ളതു്.
എത്രയോ കോണ്‍ഗ്രസ് എം പി മാരും മന്ത്രിമാരും പോലും ബിജെപിയിലെത്തി. അതു് പോലെ തിരിച്ചും.
ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്നു. ബിജെപിയ്ക്കു് ബദലാകാനുള്ള മത്സരത്തില്‍ ബിജെപിയ്ക്കൊപ്പം കോണ്‍ഗ്രസും ജനദ്രോഹപാര്‍ടിയായി.

കോണ്‍ഗ്രസിനും ബിജെപിയ്ക്കും ജനങ്ങളോടു് കൂറില്ല. അവരുടെ കൂറു് കുത്തകകളോടും സാമ്രാജ്യത്വത്തോടുമാണു്.

ജനങ്ങള്‍ക്കു് ഗുണ ചെയ്യുക ഇടതു് പക്ഷ വദല്‍ നയങ്ങളാണു്.
ഇടതു് പക്ഷത്തെ വോട്ടു് ചെയ്തു് വിജയിപ്പിക്കുക. പ്രാദേശിക കക്ഷികളുടെ ബദല്‍ സര്‍ക്കാരിനു് പിന്തുണ നല്‍കുക.

കോണ്‍ഗ്രസും ബിജെപിയും ഇന്ത്യന്‍ ശിങ്കിടി മുതലാളിത്തത്തിന്റെ രണ്ടു് ടീമുകള്‍

വര്‍ഗ്ഗിയാതിപ്രസരമുള്ളതും കുത്തകകളെ വളര്‍ത്തുകയും ചെയ്യുന്ന മുതലാളിത്ത പാര്‍ടിയാണു് ബിജെപി.
ജനാധിപത്യം പറയുകയും കുത്തക മുതലാളിമാരെ താലോലിക്കുകയും ചെയ്യുന്ന മുതലാളിത്ത പാര്‍ടിയാണു് കോണ്‍ഗ്രസ്.
 
രണ്ടും അമേരിക്കന്‍ സാമ്രാജ്യത്വത്തോടു് വിധേയത്വം പുലര്‍ത്തുന്നു.
കുത്തകകള്‍ക്കു് രാഷ്ട്ര സമ്പത്തു് കൊള്ളയടിക്കാന്‍ അവസരം ഒരുക്കുന്നു
സ്പെക്ട്രം, ടെലികോം ആസ്തികള്‍,  ഖനികള്‍, വനഭൂമി, തുറമുഖങ്ങള്‍, വിമാന താവളങ്ങള്‍, വന്‍ വായ്പകള്‍ എല്ലാം ഉദാരമായി കൈമാറുന്നു.

ബാബറി മസ്ജിദ് പൊളിക്കാന്‍ ബിജെപിയ്ക്കു് കോണ്‍ഗ്രസ് കൂട്ടു് നിന്നു.
അതിലൂടെയാണു് ബിജെപി വളര്‍ന്നതു്.
ഇന്നു് ഗോവധ നിരോധനത്തിനും കോണ്‍ഗ്രസ് ബിജെപിക്കു് കൂട്ടു് നില്കുന്നു.
രണ്ടും ഇന്ത്യന്‍ ജനാധിപത്യത്തിനാപത്താണു്.

ബദല്‍ നയമുള്ളതു് ഇടതു് പക്ഷത്തിനാണു്.
അതിനു് മാത്രമാണു് പ്രാദേശിക കക്ഷികളെ ഏകോപിപ്പിച്ചു് ജനോപകാര ഭരണം ഉറപ്പാക്കാന്‍ കഴിയുന്നതു്.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു് കഴിയില്ല

ബിജെപിയേയും അതിന്റെ വര്‍ഗ്ഗീയതയേയും തോല്പിക്കാന്‍ കോണ്‍ഗ്രസിനാവില്ല.

ബിജെപിയെ അധികാരത്തിലെത്തിച്ചതു് കോണ്‍ഗ്രസിന്റെ ജനദ്രോഹ നയങ്ങളാണു്.

കോണ്‍ഗ്രസ് ബിജെപിയുടെ മിക്ക സാമ്പത്തിക നയങ്ങളേയും പല വര്‍ഗ്ഗീയ നയങ്ങളേയും പിന്തുണയ്ക്കുന്നു.

ഇന്നും കോണ്‍ഗ്രസ് അതിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്താന്‍ തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ് ഭരണത്തില്‍ വരാനുള്ള സാധ്യതകളെല്ലാം അവര്‍ തന്നെ കളഞ്ഞു് കുളിച്ചു. വന്നാലും ജനങ്ങള്‍ക്കു് ഗുണമില്ല.

ഇന്ത്യന്‍ പ്രാദേശിക കക്ഷികളെ ഏകോപിപ്പിച്ചു് ബദല്‍ നയം നടപ്പാക്കാന്‍ ഇടതു് പക്ഷം തന്നെയാണു് വരേണ്ടതു്.

കുത്തകാനുകൂല നയങ്ങള്‍ - ബിജെപിയും കോണ്‍ഗ്രസും ഒരേ തൂവല്‍ പക്ഷികള്‍

സാമ്രാജ്യത്വ വിധേയത്വവും 
കുത്തകകളെ താലോലിക്കലും 
അഴിമതിയും 
സ്വജന പക്ഷപാതവും 
നവ ഉദാര നയങ്ങളും 
തൊഴിലാളി ദ്രോഹവും 
കര്‍ഷകദ്രോഹവും 
അതിനായി കൊണ്ടു് വന്ന ജിഎസ്ടിയും 
പൊതു മേഖലാ വില്പനയും 
വിദേശ നിക്ഷേപ പ്രോത്സാഹനവും
സ്വതന്ത്ര വ്യാപാര കരാറുകളും
എല്ലാം കോണ്‍ഗ്രസ് തുടങ്ങി ബിജെപി ശക്തിപ്പെടുത്തിയ നയപരിപാടികളാണു്.

നോട്ടു് പിന്‍വലിച്ചതു് ബിജെപിയുടെ മാത്രം കയ്യിലിരിപ്പും.

മേല്പറഞ്ഞവയെല്ലാം ചേര്‍ന്നു് ഇന്ത്യന്‍ സമ്പദ്ഘടന അവതാളത്തിലാക്കി. യുവാക്കള്‍ക്കു് തൊഴിലില്ല. കാര്‍ഷിക വിളകള്‍ക്കു് വിലയില്ല, ചില്ലറ കച്ചവടക്കാര്‍ പട്ടിണിയിലായി. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ തകര്‍ന്നു. ജനങ്ങള്‍ക്കു് വരുമാനമില്ല. രോഗങ്ങള്‍ വര്‍ദ്ധിച്ചു. ആരോഗ്യ പരിചരണം ചലവേറിയതായി.
 ജീവിതം ദുരിതപൂര്‍ണ്ണമായി.

ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്ന ബദല്‍ നയമല്ലാതെ ജനങ്ങള്‍ക്കു് മറ്റു് രക്ഷാമാര്‍ഗ്ഗമില്ല.
ഇടതു് പക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.