തിരഞ്ഞെടുപ്പ് ഒരു യുദ്ധമാണ്. യുദ്ധത്തിൽ ശത്രു ഒന്നേയുള്ളു. പക്ഷെ
കോൺഗ്രസ് രണ്ട് ശത്രുക്കളെ പ്രഖ്യാപിച്ചിരിക്കുന്നു. ഒരേ സമയം രണ്ടു പേരോട്
യുദ്ധം ചെയ്യാൻ കഴിയില്ല. അതു കൊണ്ടു തന്നെ യുദ്ധം തോൽക്കും. വടക്കേ
ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന് വയനാട് ഉപയോഗിച്ച് ബി ജെ പി ശ്രമം
തുടങ്ങിക്കഴിഞ്ഞു. കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിന്റെ പ്രസ്താവന
നോക്കൂ: Rahul is a poll time Hindu. In Wayanad the Hindu population is
only 49%.
എന്താണിതിന്റെ അർത്ഥം? വടക്കേ ഇന്ത്യയിൽ .ഇതുണ്ടാക്കുന്ന വർഗീയ ധ്രുവീകരണം എത്ര ഭീകരമായിരിക്കും? ഇനിയുള്ള നാളുകളിൽ ഇത് കൂടുതൽ തീവ്രമാകാൻ പോവുകയാണ്. എന്ത് മറുപടിയാണ് ഇതിന് കോൺഗ്രസ് നൽകുക? ബൂർഷ്വാസിയുടെ ശത്രു എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകാരാണ്. ഫാസിസമല്ല. ഫാസിസത്തെ വളർത്തുന്നത് ബൂർഷ്വാസിയാണല്ലോ. അതു കൊണ്ട് സംഘപരിവാർ ഫാസിസത്തെ വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ് എതിർക്കും എന്നു കരുതുന്നത് മൗഢ്യമായിരിക്കും.
സംഘപരിവാർ സിപിഎമ്മുകാരെ കൊല ചെയ്യുമ്പോൾ ഗ്യാലറിയിലിരുന്ന് കളി കാണുന്ന രസത്തോടെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ കോൺഗ്രസിൽ നിന്ന്, അവരുടെ ഈ വർഗ്ഗ സ്വഭാവം നമുക്കറിയാം. 2019 ജനുവരി 30 ന് സംഘപരിവാറുകാർ ഗാന്ധിജിയെ വീണ്ടും വധിച്ചപ്പോൾ നിശ്ശബ്ദത പാലിച്ച കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അവരെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് സീറ്റിന്റെ കണക്ക് മാത്രമാണ്.
തൊഴിലാളികളുടെയും കർഷകരുടെയും ജീവിത പ്രശ്നങ്ങളും ഭരണഘടനയും വർഗീയതയും ജനാധിപത്യവും ഒന്നും അവർക്ക് പ്രശ്നമല്ല. സൗകര്യപൂർവം ഹിന്ദുവിന്റെയും കൃസ്ത്യാനിയുടെയും മുസൽമാന്റെയും വേഷം അണിയുന്നവരാണവർ. പാഷാണം വർക്കിയെ ഓർമ്മയില്ലേ?
ഇതിൽ ഒരു തത്വദീക്ഷയുടെയും പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നമില്ല. സീറ്റ് മാത്രമേയുള്ളു. സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ടല്ലോ. പ്രധാന മന്ത്രി എന്ന സ്വപ്നം അത്ര മോശമൊന്നുമല്ലല്ലോ.

No comments:
Post a Comment